ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിനും ഒന്നാം വളവിനുമിടയില്‍ ചിന്നന്പാലത്തിനു സമീപം ലോറിയും ജീപ്പും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.വയനാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ചുരമിറങ്ങി വരുകയായിരുന്ന ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് ജീപ്പ് റോഡരികിലേക്ക് തെറിച്ചുമാറി.
ഈ സമയം കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ഇരു വാഹനങ്ങള്‍ക്കും നടുവിലേക്ക് പാഞ്ഞുകയറി ലോറിയിലും ജീപ്പിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ചുരം ദേശീയപാത പൂർണമായി സ്തംഭിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതോടെ, കാല്‍നടയാത്രക്കാര്‍ക്കും കടന്നുപോകാനാകാത്ത വിധം റോഡ് പൂർണമായി അടഞ്ഞു. അടിവാരത്തുനിന്നും ക്രെയിനെത്തിച്ച് വാഹനങ്ങള്‍ നീക്കി വൈകീട്ട് നാലിനാണ് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്. ട്രാഫിക് എസ്.ഐ കെ.വിജയെൻറ നേതൃത്വത്തില്‍ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.