താമരശ്ശേരി: ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പാൽ ശേഖരിച്ച് േപായ മിൽമയുടെ ടാങ്കർ ലോറി താഴ്ചയിലേക്കു മറിഞ്ഞു. ടാങ്കറിലെ 8,000 ലിറ്റേറാളം പാൽ ഒഴുകിപ്പോയി. വെള്ളിയാഴ്ച ഉച്ച 12ഒാടെയാണ് സംഭവം.
കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂളവള്ളി, മൈക്കാവ് എന്നിവിടങ്ങളിലെ പാൽ െസാെെസറ്റികളിൽനിന്ന് േശഖരിച്ച േശഷം കുന്ദമംഗലത്തേക്ക് േപാകുമ്പോഴാണ് അപകടം.
മൈക്കാവിലെ മൃഗാശുപത്രിക്ക് സമീപം റോഡിെൻറ അരികുഭിത്തി ഇടിഞ്ഞ് ടാങ്കർ ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടത്തായി-കോടഞ്ചേരി റോഡിെൻറ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതും േറാഡിെൻറ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതുമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.