ആന്റി റാബീസ് വാക്സിൻ ഇല്ല; മലയോരത്ത് നായകടിയേറ്റാൽ ആശ്രയം മെഡിക്കൽ കോളജ്

താ​മ​ര​ശ്ശേ​രി: നാ​യ ക​ടി​ക്കാ​തെ​യും പൂ​ച്ച മാ​ന്താ​തെ​യും ഏ​വ​രും ശ്ര​ദ്ധി​ക്ക​ണം. ഇ​വ സം​ഭ​വി​ച്ചാ​ൽ ന​ൽ​കേ​ണ്ട ആ​ന്റി റാ​ബീ​സ് വാ​ക്സി​ൻ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മ​ല്ല.

നാ​യ്, പൂ​ച്ച തു​ട​ങ്ങി​യ​വ ക​ടി​ച്ചാ​ലും മാ​ന്തി​യാ​ലും പേ​വി​ഷ​ബാ​ധ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ന​ൽ​കു​ന്ന ആ​ൻ​റി റാ​ബീ​സ് വാ​ക്സി​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ല​ഭ്യ​മാ​യി​രു​ന്ന​ത്. ഇ​ത്ത​രം കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് വാ​ക്സി​ന് ക്ഷാ​മം നേ​രി​ടു​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മാ​സം 320 ആ​ൻ​റി റാ​ബീ​സ് വാ​ക്സി​ൻ കേ​സു​ക​ൾ വ​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഓ​രോ മാ​സ​വും രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യും പ​റ​യു​ന്നു.

എ​ന്നാ​ൽ, ബാ​ലു​ശ്ശേ​രി, ന​രി​ക്കു​നി, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വ.​ആ​ശു​പ​ത്രി​ക​ളി​ലും ആ​ൻ​റി റാ​ബീ​സ് വാ​ക്സി​ൻ ല​ഭ്യ​മ​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലെ എ​വി​ടെ നാ​യ് ക​ടി​ച്ച​തോ പൂ​ച്ച മാ​ന്തി​യോ ആ​യ കേ​സു​ക​ൾ വ​ന്നാ​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. രോ​ഗി​ക​ൾ​ക്ക് ആ​ൻ​റി റാ​ബീ​സ് വാ​ക്സി​ൻ നാ​ല് ഡോ​സു​ക​ൾ നാ​ല് ത​വ​ണ​ക​ളാ​യാ​ണ് ന​ൽ​കേ​ണ്ട​ത്. രോ​ഗി​ക​ൾ കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഒ​രു ഡോ​സ് ആ​ൻ​റി റാ​ബീ​സ് വാ​ക്സി​ന് 350 രൂ​പ വി​ല​വ​രു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഇ​വ കാ​ര്യ​മാ​യി സ്റ്റോ​ക്ക് ചെ​യ്യാ​റു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ന്റി റാ​ബീ​സ് വാ​ക്സി​ൻ ചെ​യ്യാ​നെ​ത്തി​യ​വ​ർ സ​മീ​പ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം കി​ട്ടാ​തെ വ​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ന്ന് ആ​ൻ​റി റാ​ബീ​സ് വാ​ക്സി​ൻ എ​ത്തു​മെ​ന്ന് പ​റ​യാ​നും അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. വാ​ക്സി​ൻ ക്ഷാ​മം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന കെ.​എം.​സി.​എ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - No anti-rabies vaccine; in case of dog bite on the hill people depending on Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.