മു​ഹ​മ്മ​ദ്

നി​സാ​ബ്

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ

താ​മ​ര​ശ്ശേ​രി: പ​ര​പ്പ​ൻ​പൊ​യി​ലി​ൽ​നി​ന്നും പ്ര​വാ​സി യു​വാ​വ് മു​ഹ​മ്മ​ദ് ഷാ​ഫി​യെ (38) ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. വാ​വാ​ട് എ​ട്ടാം ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് നി​സാ​ബി​നെ (25) യാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

സം​ഭ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ അ​ഞ്ചി​ന് പ​ര​പ്പ​ൻ​പൊ​യി​ലി​ലെ​ത്തി​യ പ്ര​തി​ക​ൾ​ക്ക് ഷാ​ഫി​യു​ടെ വീ​ടും പ​രി​സ​ര​വും കാ​ണി​ച്ചു​കൊ​ടു​ക്കാ​നും ഇ​യാ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത കു​ടു​ക്കി​ലു​മ്മാ​രം മു​ഹ​മ്മ​ദ്‌ ഷി​ബി​ലി​ന്റെ കൂ​ടെ ഗൂ​ഢാ​ലോ​ച​ന​യി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ള്ള​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

വാ​വാ​ടു​ള്ള വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് കൊ​ണ്ടോ​ട്ടി ക​രി​പ്പൂ​രി​ൽ ന​ട​ന്ന സ്വ​ർ​ണ ക​വ​ർ​ച്ച​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ആ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ്. കൂ​ടാ​തെ കൊ​ടു​വ​ള്ളി സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​നും കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - One more person has been arrested in the case of kidnapping expatriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.