ഈങ്ങാപ്പുഴ: തിങ്കളാഴ്ച നിര്യാതനായ പുതുപ്പാടി സെൻറ് പോൾസ് ആശ്രമം സുപ്പീരിയർ റവ. കെ.ഐ. ഫിലിപ് റമ്പാനച്ചന് അന്ത്യാഞ്ജലി അർപ്പിച്ച് മലയോര ജനത. കോഴിക്കോട് ബിലാത്തിക്കുളം കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം വിലാപയാത്രയായി ബുധനാഴ്ച ഉച്ചക്ക് രേണ്ടടെയാണ് ഈങ്ങാപ്പുഴ സെൻറ ജോർജ് വലിയപള്ളിയിൽ എത്തിച്ചത്. നാലുവരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ജാതി^മത^രാഷ്ട്രീയ ഭേദമെന്യേ മലയോര ജനത വലിയ പള്ളിയിലെത്തി.
താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, എം.കെ. രാഘവൻ എം.പി, കാരാട്ട് റസാഖ് എം.എൽ.എ, വി.എം. ഉമ്മർ മാസ്റ്റർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. നാേലാടെ മൃതദേഹം വിലാപയാത്രയായി കാക്കവയൽ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിൽ എത്തിച്ച് അഞ്ചു വരെ പൊതുദർശനത്തിനുവെച്ചു. തുടർന്ന് മൃതദേഹം പുതുപ്പാടി ബാലഭവൻ ആശ്രമത്തിലെത്തിച്ചു.
വ്യാഴാഴ്ച രാവിലെ 10ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ചടങ്ങുകൾക്ക് തിരുമേനിമാരായ ഡോ. യുഹാനോൻ മാർ തേവോ ദോറസ്, ഡോ. യഹോനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. മാത്യൂസ് മാർവേ റിയോസ്, ഡോ. എബ്രഹാം മാർഎപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാർ നിക്കേ ദിമോസ്, ഡോ.സഖറിയാസ് മാർ അപ്രേം എന്നിവർ കാർമികത്വം വഹിക്കും. തെൻറ കർമമണ്ഡലത്തിലൊന്നായ പുതുപ്പാടി സെൻറ് പോൾസ് ആശ്രമ ചാപ്പലിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ ഖബറിടത്തിലാണ് അന്ത്യവിശ്രമം കൊള്ളുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.