താമരശ്ശേരി: വെളിമണ്ണ എലിയമ്പ്രമലയിൽ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദസഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പൊലീസ് പിടികൂടി. പിടികൂടിയ ബൈക്കുകൾ ലോറികളിൽ കയറ്റി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിദൂര പ്രദേശങ്ങളിൽനിന്നുപോലും നിരവധി യുവാക്കൾ ദിവസേന മലയിൽ എത്താറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.
ഇവിടെ മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും പ്രദേശത്തെ കുടിവെള്ള ടാങ്കിൽ മദ്യക്കുപ്പികൾ അടക്കം വലിച്ചെറിയുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്തേക്ക് പ്രവേശനം നിരോധിച്ച് നാട്ടുകാർ വഴിയിൽ സ്ഥാപിച്ച ബോർഡുവരെ സാമൂഹിക വിരുദ്ധർ ന
ശിപ്പിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോൾ 18 ബൈക്കുകളാണ് പിടികൂടിയത്. ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ മുഹമ്മദ് കോയ, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ റഫീഖ് എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.