കോഴിക്കോട്: താമരശ്ശേരി രൂപത വിദ്യാഭ്യാസ പരിശീലനകേന്ദ്രം സണ്‍ഡേ സ്കൂൾ വിദ്യാർഥികള്‍ക്കുള്ള േവദപാഠപുസ്തകത്തിലെ മുസ്ലിംവിരുദ്ധ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം. മതസൗഹാർദവും സാഹോദര്യവും തകർക്കുന്ന പരാമർശങ്ങൾ മതമേലധ്യക്ഷന്മാരിൽനിന്ന് നിരന്തരം ഉണ്ടാവുന്നതിനെ കേരള ജംഇയ്യതുൽ ഉലമ (കെ.ജെ.യു) നിർവാഹകസമിതി യോഗം അപലപിച്ചു.
ഇസ്ലാമിനെയും മുസ്ലിംകളെയുംകുറിച്ച് അസത്യങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞ പുസ്തകങ്ങൾ വേദപഠനക്ലാസുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന വാർത്ത ഭീതിയുണ്ടാക്കുന്നതാണ്. മതപണ്ഡിതന്മാർ ഒന്നിച്ചിരുന്ന് തെറ്റിദ്ധാരണകൾ തിരുത്താൻ ആവശ്യമായ ചർച്ചകൾ നടത്തണമെന്നും ഇതിനായി സർക്കാർ മുൻകൈയെടുക്കണമെന്നും കെ.ജെ.യു ആവശ്യപ്പെട്ടു. ടി.പി. അബ്ദുല്ലക്കോയ മദനി, പി. മുഹ്യിദ്ദീൻ മദനി, പി.പി. മുഹമ്മദ് മദനി തുടങ്ങിയവർ സംസാരിച്ചു.
വിദ്വേഷപ്രചാരകര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് സമസ്ത അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. താമരശ്ശേരി രൂപതയുടെ കീഴില്‍ പുറത്തിറക്കിയ പുസ്തകം അടിയന്തരമായി കണ്ടുകെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 19ന് വൈകീട്ട് മൂന്നിന് കോഴിക്കോട്ട് 'ജിഹാദ്: വിദ്വേഷ പ്രചാരണം, യാഥാര്‍ഥ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്താനും തീരുമാനിച്ചു. ഡോ. എൻ.എ.എം. അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു.
താമരശ്ശേരി രൂപത പുറത്തിറക്കിയ കൈപ്പുസ്തകം മുസ്ലിങ്ങൾക്കെതിരായ വംശീയ അതിക്രമമാണെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്. പുരോഹിതരുടെ ഇത്തരം നീക്കങ്ങൾക്കെതിരെ വിശ്വാസിസമൂഹത്തിനിടയിൽനിന്നുതന്നെ തിരുത്തലുകൾ ഉണ്ടാകണം. കേരളത്തിെൻറ സാമൂഹികാന്തരീക്ഷം തകർക്കുന്ന നീക്കങ്ങളിൽനിന്ന് ഉത്തരവാദപ്പെട്ടവർ പിന്തിരിയണം. ജില്ല പ്രസിഡൻറ് കെ. നൂഹ് അധ്യക്ഷത വഹിച്ചു.
കടുത്ത മുസ്ലിംവിരുദ്ധ പ്രചാരണം ലക്ഷ്യമിട്ട് താമരശ്ശേരി രൂപതയുടെ കീഴിലെ വിശ്വാസ പരിശീലനകേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം സംബന്ധിച്ച് താമരശ്ശേരി ബിഷപ് നിലപാട് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.