താമരശ്ശേരി ഉപജില്ല കലാമേള കോടഞ്ചേരിയിൽ

താമരശ്ശേരി: ഉപജില്ല സ്കൂൾ കലാമേളയുടെ സ്റ്റേജിന മത്സരങ്ങൾ നവംബർ എട്ട്, ഒമ്പത് തീയതികളിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉപജില്ലയിലെ 49 വിദ്യാലയങ്ങളിൽ നിന്നായി 2300ഓളം വിദ്യാർഥികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ മാറ്റുരക്കാനെത്തും. 11 വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ എട്ടിന് രാവിലെ 11ന് ലിന്റോ ജോസഫ് എം.എൽ.എ നിർവഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിക്കും.

നവംബർ ഒമ്പതിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്യും. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ വിൽസൺ ജോർജ്, എച്ച്.എം ഫോറം കൺവീനർ പി. സക്കീർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ, പബ്ലിസിറ്റി കൺവീനർ സി.പി. സാജിദ്, എ. സജീവ്, കെ.കെ. മുനീർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Thamarassery art festival at Kodenchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.