താമരശ്ശേരി ചുരം

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ലെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് യൂ​സ​ർ ഫീ ​ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ജി​ല്ല ഭ​ര​ണ​കൂ​ട​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും നി​ല​പാ​ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യൂ​സ​ർ ഫീ ​ഈ​ടാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ച​താ​യി പ്ര​സി​ഡ​ന്റ് ബീ​ന ത​ങ്ക​ച്ച​ൻ അ​റി​യി​ച്ചു.

ചു​ര​ത്തി​ൽ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്നി​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന് വാ​ഹ​ന​മൊ​ന്നി​ന് ഇ​രു​പ​ത് രൂ​പ യൂ​സ​ർ​ഫീ ഈ​ടാ​ക്കാ​നാ​യി​രു​ന്നു പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം. ഇ​തി​നാ​യി ചു​രം വ്യൂ ​പോ​യ​ന്റി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന മ​റ്റു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും യൂ​സ​ർ​ഫീ ഈ​ടാ​ക്കാ​നാ​യി ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ നി​യ​മി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ന്ന വ്യൂ ​പോ​യ​ന്റു​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഹ​രി​ത സേ​നാം​ഗ​ങ്ങ​ളെ യൂ​സ​ർ​ഫീ ഈ​ടാ​ക്കാ​ൻ നി​യോ​ഗി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് നി​രോ​ധ​ന ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നി​റ​ങ്ങി ചു​രം ആ​സ്വ​ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ചു​ര​ത്തി​ലു​ണ്ടാ​വു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യാ​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​വു​മെ​ന്നാ​ണ് ആ​ക്ഷേ​പം. ചു​രം ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​വു​ന്ന​ത് വ​നം​വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത് കൂ​ടി​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ചു​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്റെ​യും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്റെ​യു അ​നു​മ​തി​യും വേ​ണ്ട​തു​ണ്ട്.  

Tags:    
News Summary - The decision to levy user fee at Thamarassery pass has been put on hold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.