താമരശ്ശേരി: ലോക്ഡൗണിെൻറ മറവിൽ താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് ലോബി സജീവം. താമരശ്ശേരി ചർച്ച് റോഡ് രാത്രികാലങ്ങളിൽ ഇവരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാവിലെ മുതൽ ബൈക്കുകളിലും മറ്റുമായി അപരിചിതരായ യുവാക്കൾ ഇവിടെ എത്തുന്നതായി പരിസരവാസികൾ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് അർധരാത്രി ഇവിടെയുള്ള ഫ്ലാറ്റിെൻറ കോമ്പൗണ്ടിനുള്ളിൽ യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തതോടെ അസഭ്യം പറഞ്ഞ് ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. താമരശ്ശേരി എസ്.ബി.ഐ ബ്രാഞ്ചിനു സമീപമുള്ള പാർക്കിങ് ഗ്രൗണ്ട്, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലും രാത്രികാലങ്ങളിൽ മയക്കുമരുന്ന് ലോബിയുടെ വിളയാട്ടമാണ്. മലയോര മേഖലയിലുടനീളം ലഹരിവിൽപനക്കാരുടെ ശൃംഖല തന്നെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത േകസുകളിൽ ആറുപേരാണ് ലഹരിവസ്തുക്കളുടെ വിൽപനക്കിടെ താമരശ്ശേരിയിൽ പിടിയിലായത്.
വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ്, എക്സൈസ് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.