താമരശ്ശേരി: ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിെൻറ മുഖത്ത് മുളകുപൊടി എറിഞ്ഞ് പണം തട്ടി. തിങ്കളാഴ്ച രാവിലെ പത്തോടെ താമരശ്ശേരിക്കടുത്ത് ഓടക്കുന്ന്-ചെമ്പ്ര റോഡിലാണ് സംഭവം.
കൊടുവള്ളി ഭാഗത്തുനിന്നു ബൈക്കില്‍ വരുേമ്പാൾ പിന്തുടര്ന്നെത്തിയ സംഘം മുളകുപൊടി എറിഞ്ഞ ശേഷം ബൈക്ക് ചവിട്ടിവീഴ്ത്തി മടിയില്‍നിന്ന് എട്ടു ലക്ഷം രൂപ കവരുകയായിരുന്നുവെന്ന് ഇരയായ ആൾ പറഞ്ഞു.
ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടുമ്പോഴേക്കും ഇരുവരും ചെമ്പ്ര-ഈർപ്പോണ വഴി രക്ഷപ്പെട്ടു. കുഴല്‍പണ ഇടപാടുകാരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.