താമരശ്ശേരി (കോഴിക്കോട്): തുഷാരഗിരി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ലിൻറോ ജോസഫ് എം.എൽ.എ, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ വിനോദ്കുമാർ, ഡി.എഫ്.ഒ രാജീവ്, സി.ടി.പി.സി സെക്രട്ടറി ബീന തുടങ്ങിയവരാണ് ചൊവ്വാഴ്ച തുഷാരഗിരി സന്ദർശിച്ചത്. തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രം സംരക്ഷിക്കുന്നതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രകൃതിദത്തമായ സ്വാഭാവികത നിലനിർത്തുകയാണ് മുഖ്യലക്ഷ്യമെന്നും എം.എൽ.എയും വനം വകുപ്പ് അധികൃതരും പറഞ്ഞു.
2001ൽ ഇ.എഫ്.എൽ ആയി സർക്കാർ ഏറ്റെടുത്ത ഭൂമി അഞ്ച് സ്വകാര്യവ്യക്തികൾ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതിനാൽ 24 ഏക്കർ തിരിച്ചുനൽകുന്നതിന് വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വനം വകുപ്പ് സന്ദർശനം. 160 ഏക്കർ ഏറ്റെടുത്തതിൽ 24 ഏക്കറിലാണ് സുപ്രീംകോടതി വിധി വന്നത്.
വനംവകുപ്പിൻെറ ടിക്കറ്റ് കൗണ്ടറിന് താഴെ, രണ്ടാം വെള്ളച്ചാട്ടത്തിന് സമീപം എന്നിവിടങ്ങളിലെ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് തിരിച്ചു പോയാൽ പ്രതിസന്ധിയാവുമെന്നും അതു സംരക്ഷിക്കാൻ കഴിയേണ്ടതുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ പറഞ്ഞു. പ്രകൃതിസംരക്ഷണ സമിതി, വനസംരക്ഷണ സമിതി, കർഷകർ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉദ്യോഗസ്ഥർ ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.