താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തൻ കണ്ടത്തിൽ ഗണേശിനെ കൃത്യസമയത്തെ ഇടപെടലിലൂടെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഏകരൂൽ സ്വദേശി ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആദരിച്ചു. ചോക്ലറ്റുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്.
അതുവഴി മറ്റൊരു ബസിൽ യാത്ര ചെയ്യുകയായിരുന്നു ഷമീർ കൊക്കയിലേക്ക് തലകുത്തനെ തൂങ്ങിക്കിടന്ന ലോറിയിൽനിന്ന് ഡ്രൈവറെ രക്ഷിച്ച് അതിസാഹസികമായി മുകളിൽ എത്തിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ കൂടിയായ ഷമീറിന്റെ തക്കസമയത്തെ ഇടപെടലാണ് ലോറി ഡ്രൈവറുടെ ജീവൻ രക്ഷിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും ആദരിക്കൽ വേളയിൽ ശാന്തി ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഗഫൂർ, അസി. ജനറൽ മാനേജർ സജീഷ് കുമാർ, ആംബുലൻസ് ഡ്രൈവർ ഇ.കെ റസാഖ്, ശ്രിപേഷ്, സൈനുദ്ധീൻ, ലത്തീഫ് അടിവാരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.