താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. കർണാടക ചാമരാജ് നഗര്‍ സ്വദേശികളായ ഡ്രൈവര്‍ ദുരേഷ് (26), സഹായി കരീഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച അർധരാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം വളവില്‍നിന്ന് നിയന്ത്രണംവിട്ട പിക്കപ്പ് രണ്ടാം വളവിനു താഴെ പള്ളിയുടെ സമീപത്തേക്ക് താഴ്ചയിലേക്കാണ് തലകീഴായി മറിഞ്ഞത്. വയനാട് ഭാഗത്തുനിന്നും വാഴക്കുല കയറ്റിവന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.