നമ്പികുളം വനമേഖലയില്‍നിന്ന് കണ്ടെടുത്ത വാഷുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെൻറ്​ അധികൃതര്‍

വനത്തിനുള്ളിൽ വ്യാജവാറ്റ് കേന്ദ്രം; 1050 ലിറ്റര്‍ വാഷ് പിടികൂടി

താമരശേരി: താമരശേരി റെയിഞ്ചിലെ നമ്പികുളം വനത്തില്‍ ഒന്നര കിലോമീറ്ററോളം ഉള്ളിലായി സൂക്ഷിച്ചിരുന്ന 1050 ലിറ്റര്‍ വാഷ് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെൻറ്​ ആൻഡ്​ ആൻറി നാർ​േകാട്ടിക് സ്‌പെഷല്‍ സ്​ക്വാഡ്​ പിടിച്ചെടുത്ത് നശിപ്പിച്ചു.

സാഹസികമായി കൊടും വനത്തിനുള്ളില്‍ കടന്നാണ് വന്‍ വാഷ് ശേഖരം നശിപ്പിച്ചത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജവാറ്റ് നിര്‍മാണ സാമഗ്രികളും വാഷും പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.