വീട്ടിൽ കയറി അക്രമം: പ്രതികൾ റിമാൻഡിൽ


താ​മ​ര​ശ്ശേ​രി: ക​ന്നൂ​ട്ടി​പ്പാ​റ​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. പ്ര​തി​ക​ളാ​യ ക​ന്നൂ​ട്ടി​പ്പാ​റ വ​ട്ട​ത്ത് മ​ണ്ണി​ൽ അ​ബ്​​ദു​ൽ മ​ജീ​ദ് (48), ഷൗ​ക്ക​ത്ത​ലി (45), അ​ബ്​​ദു​ൽ സ​ലീം (38), അ​ബ്​​ദു​ൽ ഷ​രീ​ഫ് (34) എ​ന്നി​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് െപാ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 30ന് ​രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മം.

ക​ന്നൂ​ട്ടി​പ്പാ​റ​യി​ൽ എ​സ്​​റ്റേ​റ്റ് പു​റ​മ്പോ​ക്കി​ൽ കൃ​ഷി ന​ട​ത്തി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​യി​രു​ന്നു അ​ക്ര​മ​ത്തി​നു കാ​ര​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ലി​യ പീ​ടി​യേ​ക്ക​ൽ ഹം​സ (55), മ​ക​ൻ ഷ​മീ​ർ (30), മ​റ്റു മൂ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.


Tags:    
News Summary - Violence at home: Defendants remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.