താമരശ്ശേരി: പരിസ്ഥിതി ദിനത്തിൽ ഭൂമിക്കു തണലൊരുക്കാം എന്ന സന്ദേശവുമായി വീൽചെയർ സഹോദരങ്ങളും രംഗത്ത്. വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ താമരശ്ശേരി ഗവ. യു.പി സ്കൂളിലാണ് ഫലവൃക്ഷത്തൈകളുമായി വീൽചെയറിൽ അവർ എത്തിയത്. സ്കൂൾ വളപ്പിൽ സർവസുഗന്ധി, ഇലഞ്ഞി, ചെമ്പകം തൈകൾനട്ട് പ്രസിഡന്റ് ബവീഷ് ബാൽ ഉദ്ഘാടനം ചെയ്തു. വീൽചെയർ റൈറ്റ്സ് കൂട്ടായ്മയിലെ അംഗങ്ങളെല്ലാം തങ്ങളുടെ വീടുകളിൽ പദ്ധതിയുടെ ഭാഗമായി തൈകൾ നട്ട് സംരക്ഷിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രധാനാധ്യാപകൻ എ. സാലിഹ്,
വി.പി. ഉസ്മാൻ, സന്തോഷ് വലിയപറമ്പ്, പി. ഇന്ദു, ഉസ്മാൻ പി.ചെമ്പ്ര, പി. മുഹമ്മദ്, വിനോദ് താമരശ്ശേരി, മോഹനൻ അടിവാരം, കെ. ഫിറോസ്, കെ.ടി. അബ്ദുറഹ്മാൻ, സാജൻ സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.