തലക്കുളത്തൂർ: കോവിഡ് കാലത്തെ സാമ്പത്തിക ദുരിതം മുതലെടുത്ത് കൊള്ളപ്പലിശ സംഘം ജനങ്ങളെ ചൂഷണം ചെയ്യുന്നു. പൊലീസ് പരിശോധനയും കേസും ശക്തിപ്പെടുത്തിയതിനെ തുടർന്ന് പ്രത്യക്ഷത്തിലില്ലാതിരുന്ന പലിശ സംഘങ്ങളാണ് വീടുകൾ കേന്ദ്രീകരിച്ച് പിടിമുറുക്കുന്നത്.
ജനങ്ങളുടെ സാമ്പത്തിക ദുരിതം മുതലെടുത്ത് അമ്പതിനായിരം രൂപവരെ നൽകി ആഴ്ചയിലൊരിക്കൽ വീടുകളും കടകളും കയറി പിരിവെടുക്കുന്ന സംഘങ്ങളാണ് വ്യാപകമാകുന്നത്.
ആയിരം രൂപ നൽകിയാൽ 10 ആഴ്ച കൊണ്ട് 1250 രൂപ തിരിച്ചടക്കണം. ആയിരം രൂപക്ക് രണ്ടര മാസം കൊണ്ട് 250 രൂപയാണ് ഈടാക്കുന്നത്. രേഖകൾ നൽകിയാൽ നൂറു രൂപക്ക് മാസത്തിൽ 10 ശതമാനം രൂപ വരെ ഈടാക്കുന്ന പലിശക്കാരും പരസ്യമായി ഇടപാട് നടത്തുന്നുണ്ട്.
രേഖകൾ നൽകി പലിശക്ക് പണം നൽകുന്നവർക്കെതിരെ പരാതി ലഭിച്ചാൽ നടപടി എടുത്തിരുന്നതിനാൽ ആത്മഹത്യയും സാമ്പത്തിക ഇടപാടുകൾ മൂലമുള്ള അക്രമവും ഗണ്യമായി കുറഞ്ഞിരുന്നു.
തലക്കുളത്തൂർ ഭാഗങ്ങളിൽ മിക്ക ദിവസങ്ങളിലും കൊള്ളപ്പലിശ സംഘങ്ങൾ ഇടപാടുമായി വീടുകൾ കയറിയിറങ്ങുകയാണ്. വീടുകളിൽ എത്തുന്നതിനാൽ ചെറിയ സാമ്പത്തിക പ്രയാസമുണ്ടാകുമ്പോൾ തന്നെ പണം കടം വാങ്ങാൻ പ്രേരിതരാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.