റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി അന്വേഷണം തുടരുന്നു

കോ​ഴി​ക്കോ​ട്: റി​യ​ൽ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. എ​ര​മം​ഗ​ലം ബാ​ലു​ശ്ശേ​രി ആ​ട്ടൂ​ർ ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ട്ടൂ​രി (മാ​മി​ക്ക - 56 ) യെ ​കാ​ണാ​താ​യെ​ന്ന് ഭാ​ര്യ റം​ല​ത്ത് ന​ട​ക്കാ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ദ്ദേ​ഹം സ്ഥി​ര​മാ​യി പോ​കാ​റു​ള്ള കേ​ര​ള​ത്തി​ന് പു​റ​ത്തെ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം സം​ഘം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് വൈ.​എം.​സി.​എ ക്രോ​സ് റോ​ഡി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ൽ നി​ന്ന് ക​ഴി​ഞ്ഞ 21 ന് ​പു​റ​ത്തി​റ​ങ്ങി​യ​താ​ണ്.

മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 22ന് ​ഉ​ച്ച​വ​രെ അ​ത്തോ​ളി, പ​റ​മ്പ​ത്ത്, ത​ല​ക്കു​ള​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ൽ ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നാ​ൽ പൊ​ലീ​സ് അ​വി​ടെ എ​ത്തി​യെ​ങ്കി​ലും വി​വ​ര​മൊ​ന്നും കി​ട്ടി​യി​ല്ല. വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കു വേ​ണ്ടി ഭൂ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​റു​ള്ള​യാ​ളാ​ണ് ഇ​ദ്ദേ​ഹ​മെ​ന്ന് ക​ണ്ടെ​ത്തി. കാ​ണാ​താ​യ​ത് റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ത​ർ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണെ​ന്ന് പൊ​ലീ​സ് ക​രു​തു​ന്നു.

Tags:    
News Summary - The search continues for the real estate businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.