കൊടുവള്ളി: മടവൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. അധ്യാപകൻ വെളുത്തേടത്ത് അബൂബക്കറിെൻറ മകൻ അബുൽ ഹസനാണ് (24) മരിച്ചത്. വീടിെൻറ ഏതാനും മീറ്റർ അകലെയുള്ള ആൾമറയില്ലാത്ത പഴയ കിണറ്റിലാണ് മൃതദേഹം കണ്ടത്.
കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ്. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിൽ നിന്ന് പുറത്തു പോയ അബുൽ ഹസനെ കാണാതായി. ബന്ധുക്കൾ കുന്ദമംഗലം പൊലീസിൽ പരാതി നൽകുകയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ മൃതദേഹം കണ്ടത്. കുന്ദമംഗലം പൊലീസും, നരിക്കുനിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: അസ്ലം, ഉമ്മുൽ ഖൈർ, ഉമ്മുൽ സുലൈമ.
മരണം വിശ്വസിക്കാനാവാതെ മടവൂർ നിവാസികൾ
മടവൂർ: രണ്ടു ദിവസം മുമ്പ് കാണാതായ റിട്ട. അധ്യാപകൻ വെളുത്തേടത്ത് അബൂബക്കറിെൻറ മകൻ അബുൽ ഹസെൻറ (24) മരണം വിശ്വസിക്കാനാവാതെ മടവൂർ നിവാസികൾ. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും, നാട്ടുകാർക്കുമെല്ലാം നല്ലത് മാത്രം പറയാനുള്ള അബുൽ ഹസൻ എങ്ങനെ കിണറ്റിൽ വീണ് മരണപ്പെട്ടു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ് അബുൽ ഹസൻ.
വീടിനടുത്തുള്ള ചാക്ക് വിതരണ കമ്പനിയിൽ രാത്രി ജോലിക്ക് പോകാറുണ്ടായിരുന്നു. പതിവ് പോലെ എട്ടിന് ഞായറാഴ്ച രാത്രിയിൽ പത്തരയോടെ ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നും പുറത്ത് പോയതാണ്. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് തിങ്കളാഴ്ച ബന്ധുക്കൾ കുന്ദമംഗലം പൊലീസിൽ പരാതി നൽകി. ഇതിനിടെ അബുൽ ഹസൻ ഓടിച്ച ഓട്ടോറിക്ഷ സി.എം മഖാം പരിസരത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.ചൊവ്വാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഏഴോടെ നാട്ടുകാർ അബുൽ ഹസെൻറ മൃതദേഹം മടവൂർ അങ്ങാടിക്ക് സമീപത്തെ ജനവാസം കുറഞ്ഞ കുഴിക്കണ്ടത്തിലെ ആൾമറയില്ലാത്ത പഴയ കിണറ്റിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അബുൽ ഹസൻ രാത്രി സമയത്ത് എങ്ങനെയെത്തി എന്നതാണ് ആളുകൾ സംശയിക്കുന്നത്. കുന്ദമംഗലം പൊലീസും നരിക്കുനിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസിെൻറ സാന്നിദ്ധ്യത്തിൽ കിണർ വറ്റിച്ചു. വീട്ടിൽനിന്ന് പോകുമ്പോൾ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും കുടയും കിണറ്റിൽനിന്നു കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച വൈകീട്ടോടെ വീട്ടിലെത്തിച്ചു. മയ്യിത്ത് നമസ്കാരത്തിന് ശേഷം മടവൂർ സി.എം. മഖാം ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.