നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി എ​ല​ത്തൂ​രി​ൽ

പി​ടി​യി​ലാ​യ സം​ഘം

കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ പിടിയിൽ

എലത്തൂർ: കാറിൽ കടത്തുകയായിരുന്ന 10 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ പിടിയിൽ. കാസർകോട് രാമദാസ് നഗർ കരിങ്ങാട് സി.എച്ച്. അൻവർ (31), നെല്ലിക്കട്ട് ഷാഹുൽ ഹമീദ് (23), നെക്കരാജേ മഡുംകുഴി പി. ഉമറുൽ ഫറൂഖ് (24) എന്നിവരെയാണ് എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കാറിന്റെ ഡിക്കിയിലും സീറ്റിനടിയിൽ ചാക്കുകളിലും മറ്റുമായാണ് പുകയില ഉൽന്നങ്ങൾ സൂക്ഷിച്ചിരുന്നത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം നടത്തിയ കോമ്പിങ് പരിശോധനക്കിടെ ശനിയാഴ്ച പുലർച്ചെ കോരപ്പുഴ പാലത്തിൽനിന്നാണ് കാർ പിടിച്ചത്.

പുകയില ഉൽപന്നങ്ങൾ കാസർകോട്ടുനിന്ന് എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എസ്.ഐ കെ.ആർ. രാജേഷ് കുമാർ, എ.എസ്.ഐ വി. പ്രകാശൻ, സി.പി.ഒമാരായ ഷൈജു, ബാബു, മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

Tags:    
News Summary - Three persons were caught with prohibited tobacco products in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.