കോഴിക്കോട്: വേങ്ങേരി ബൈപാസിൽ ആറുവരി നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ബുധനാഴ്ച മുതൽ അടക്കും. കക്കോടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ വേങ്ങേരി ബൈപാസ് ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് വഴി യാത്രചെയ്ത് പ്രൊവിഡൻസ് കോളജ് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കരിക്കാൻകുളത്തുവഴി ടൗണിലേക്ക് പോകണം.
ടൗണിൽനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളും ചെറുവാഹനങ്ങളും കൃഷ്ണൻ നായർ റോഡ്, മാളിക്കടവ് - അടിപ്പാതവഴി തണ്ണീർപന്തൽ റോഡിൽ കയറി ബാലുശ്ശേരി റോഡിൽ പ്രവേശിച്ച് കക്കോടി ഭാഗത്തേക്ക് പോകണം. ബൈപാസിലും ഗതാഗതനിയന്ത്രണമുണ്ടാകും. 90 ദിവസത്തേക്കാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.