ഉള്ള്യേരി: പാലോറ ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ തണൽമരങ്ങൾ ഇനി ഓർമ. ക്രിസ്മസ് അവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്കൂളിലെത്തുന്ന അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു നൊമ്പരക്കാഴ്ചയാവും.
സ്കൂൾ മുറ്റത്ത് തണൽവിരിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള നാല് വൻ മരങ്ങളാണ് അവധിക്കാലത്ത് മാനേജ്മെന്റ് മുറിച്ചുമാറ്റിയത്. മരങ്ങൾ മുറിക്കാൻ നേരത്തെയും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും വിദ്യാർഥികളുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല.
എന്നാൽ, സ്കൂൾ കെട്ടിടത്തിനു ഭീഷണിയുള്ള മരങ്ങൾ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് മുറിച്ചുമാറ്റിയതെന്നാണ് സ്കൂൾ മാനേജർ നൽകുന്ന വിശദീകരണം. മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങൾവഴി നടക്കുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ ജനാധിപത്യവേദി വിദ്യാഭ്യാസമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി.
തണൽമരം മുറിച്ചുമാറ്റിയതിൽ കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയും എൽ.വൈ.ജെ.ഡി മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ സ്കൂളിൽ നടത്തുന്ന പ്രതിഷേധകൂട്ടായ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.