കോഴിക്കോട്: കോണ്‍ഗ്രസ് ജില്ല അധ്യക്ഷനായി യു. രാജീവന് ചുമതലയേറ്റു. രാവിലെ ഒമ്പതിന് ഡി.സി.സി ഓഫിസിലായിരുന്നു ചടങ്ങ്. എം.കെ.രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്, അഡ്വ.പ്രവീണ്‍കുമാര്‍, പി.എം. നിയാസ്, കെ.സി.അബു, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത്, യു.ഡി.എഫ് ചെയര്മാന് കെ. ബാലനാരായണന്‍, എ.ഐ.സി.സി അംഗം ഡോ.ഹരിപ്രിയ, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ കെ. രാമചന്ദ്രന്, കെ.പി.ബാബു, യു.വി.ദിനേശ് മണി തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകനായിരുന്ന യു.രാജീവന് 2005ല്‍ ജോലി രാജിവെച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. ഡി.സി.സി വൈസ്പ്രസിഡൻറ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എന്നിങ്ങനെ ചുമതലകള്‍ വഹിച്ചു.തദ്ദേശെതരഞ്ഞെടുപ്പില് രണ്ടു തവണ ജയിച്ചു. കൊയിലാണ്ടി നഗരസഭയിലെ പ്രതിപക്ഷ കക്ഷി നേതാവു കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.