യു. രാജീവന്‍ ഡി.സി.സി പ്രസിഡൻറ്​

കോഴിക്കോട്​: ജില്ലയിലെ കോണ്‍ഗ്രസിനെ ഇനി യു. രാജീവന്‍ നയിക്കും. ഡി.സി.സി വൈസ്​ പ്രസിഡൻറായി പ്രവർത്തിക്കവെയാണ്​​ പ്രസിഡൻറ്​ പദവിയിലെത്തുന്നത്​. കെ.എസ്​.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത്​ എൽ.പി സ്​കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച്​ മുഴുവൻ സമയ രാഷ്​ട്രീയ പ്രവർത്തകനാവുകയായിരുന്നു.

അഡ്വ. ടി. സിദ്ദീഖ്​ കെ.പി.സി.സി വൈസ് പ്രസിഡൻറായപ്പോൾ​തന്നെ ഡി.സി.സി പ്രസിഡൻറായി എ ഗ്രൂപ്പിൽ നിന്നുള്ള രാജീവൻ വരുമെന്ന്​ ഉറപ്പായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ പ്രഖ്യാപനം നീണ്ടു. ​ഇതിനിടെ െഎ ഗ്രൂപ്പിൽ നിന്നടക്കം​ ചില നീക്കങ്ങളുണ്ടായി. ഇതോടെ ഡി.സി.സി പ്രസിഡൻറി​െൻറ ചുമതല ഇക്കാലമത്രയും സിദ്ദീഖ്​ തന്നെ വഹിക്കുകയായിരുന്നു. മാസങ്ങൾക്കുശേഷമാണിപ്പോൾ പ്രതീക്ഷിച്ചപോലെ രാജീവന്​ നറുക്ക്​ വീണത്​.

യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്​റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്​.

നിലവില്‍ കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവാണ്​. ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്​മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര (മുൻ അധ്യാപിക -കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള സ്​കൂൾ). മക്കള്‍: രജീന്ദ് (സോഫ്റ്റ്​വേര്‍ എന്‍ജിനീയര്‍), ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.