ഉള്ള്യേരി: കരള്‍രോഗത്തിന്റെ പിടിയിലായ ആനവാതിൽ തേലപ്പുറത്ത് ഗോകുലന്‍ (37) സഹായം തേടുന്നു. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെച്ചാൽ മാത്രമേ ഗോകുലനെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 40 ലക്ഷം രൂപയോളം ചെലവുവരുന്നതാണ് ഈ ചികിത്സ.
അമ്മയും പ്രായമായ പിതൃസഹോദരിയും ഭാര്യയും നാലു വയസ്സായ മകനും അടങ്ങിയ കുടുംബത്തിന്റെ ജീവിതം മുന്നോട്ടുപോയിരുന്നത് പത്രസ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരനായ ഗോകുലന്റെ വരുമാനം ഒന്നുകൊണ്ടു മാത്രമായിരുന്നു. രോഗം ഗുരുതരമായതോടെ മാസങ്ങളായി ഗോകുലൻ ആശുപത്രിയുമായി കഴിയുകയാണ്.
ജീവിതച്ചെലവുതന്നെ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന കുടുംബത്തിന് ഭീമമായ ചികിത്സച്ചെലവ് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഗോകുലന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സമാഹരിക്കുന്നതിനായി പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം.കെ. രാഘവൻ എം.പി, സചിൻദേവ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത എന്നിവർ രക്ഷാധികാരികളായും മുസ്തഫ മജ്‌ലാൻ ചെയർമാനും ഇ.എം. ദാമോദരൻ കൺവീനറും കൂവിൽ കൃഷ്‌ണൻ ട്രഷററായും ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ പേരിൽ ഉള്ള്യേരി ഫെഡറൽ ബാങ്കിൽ തുടങ്ങിയ AC. NO.19020100122743. IFSC. FDRL 0001902. അക്കൗണ്ടിലേക്കോ 8157851060 ഗൂഗ്ൾ പേ നമ്പറിലേക്കോ സഹായങ്ങൾ എത്തിക്കണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.