ഉള്ള്യേരി: കോവിഡ് കാലത്തെ വിരസതയകറ്റാൻ മുഹമ്മദ് അൽസാബിത്ത് ഒരു കൊച്ചു ശാസ്ത്രജനായി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയും ഒള്ളൂർ പൊയിലുങ്കൽ താഴെ രാരോത്തിടത്തിൽ അൻവർ സാദത്തിെൻറ മകനുമായ ഈ കൊച്ചുമിടുക്കൻ ചുരുങ്ങിയ ചെലവിലാണ് സ്വന്തമായി ഇൻകുബേറ്റർ നിർമിച്ചത്. യൂട്യൂബിൽ നിന്നാണ് ആവശ്യമായ വിവരശേഖരണം നടത്തിയത്. രണ്ടുവർഷം മുമ്പും സാബിത്ത് ഇതിനായി ശ്രമിച്ചിരുന്നെങ്കിലും പൂർണ വിജയം കണ്ടിരുന്നില്ല.
ഹാർഡ് ബോർഡ് പെട്ടിയിലെ താപം ക്രമീകരിച്ചും എല്ലാ ഭാഗത്തും ചൂട് കിട്ടാൻ മുട്ടകൾ ഇടക്ക് ഭാഗം മാറ്റിവെച്ചും പരീക്ഷണങ്ങൾ നടത്തി. അഞ്ചു മുട്ടകളിൽ മൂന്നെണ്ണം വിരിഞ്ഞു. ചില ഉപകരണങ്ങൾ ഓൺലൈനായാണ് വാങ്ങിയത്. തായ്ലൻഡിൽ നടന്ന അബാക്കസ് മത്സരത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടിയിട്ടുണ്ട് മുഹമ്മദ് അൽസാബിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.