തീ​വെ​പ്പ് ന​ട​ന്ന ഓ​ഫി​സി​ൽ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ന് തീയിടാൻ ശ്രമം

ഉ​ള്ള്യേ​രി: ഉ​ള്ള്യേ​രി 19ാം മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ന് അ​ജ്ഞാ​ത​ർ തീ​യി​ടാ​ൻ ശ്ര​മം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​നാ​ണ് വാ​തി​ലി​നു സ​മീ​പം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ട്ട​ത്. പു​റ​ത്ത് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ടി​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഓ​ഫി​സി​ന് മു​ൻ​വ​ശ​ത്തെ വാ​തി​ലി​നു മാ​ത്ര​മാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്.

അ​ത്തോ​ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ബാ​ലു​ശ്ശേ​രി​യി​ൽ​നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വ​ട​ക​ര​യി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും കോ​ഴി​ക്കോ​ട്ടു​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​മെ​ത്തി വി​ശ​ദ​പ​രി​ശാ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ പി. ​രാ​ജേ​ന്ദ്ര​ൻ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. സു​ധീ​പ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഓ​ഫി​സി​ലെ​യും സ​മീ​പ​ത്തെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Attempt To Set Fire To Balussery Excise Range Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.