ഉള്ള്യേരി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ 2021 സെപ്റ്റംബർ 16ന് മിന്നൽ പണിമുടക്ക് നടത്തിയ 15 സ്വകാര്യ ബസുകൾക്ക് വടകര ആർ.ടി.എ ആയിരം രൂപ വീതം പിഴയിട്ടു. തലേ ദിവസം രാത്രി ഉള്ള്യേരി ബസ്സ്റ്റാൻഡിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയായിട്ടായിരുന്നു പിറ്റേദിവസം രാവിലെ ഏഴോടെ തൊഴിലാളികൾ പണിമുടക്ക് നടത്തിയത്.
സംഘർഷത്തിെൻറ തുടർച്ചയായി ഒരു വിഭാഗം തൊഴിലാളികൾ അത്തോളി റൂട്ടിൽ വേളൂരിൽ ബസുകൾ തടയുകയും ഇതേ തുടർന്ന് ഈ റൂട്ടിൽ മിന്നൽ പണിമുടക്ക് ആരംഭിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ ഒരു പകൽ മുഴുവൻ പെരുവഴിയിലായി. ജീവനക്കാരുടെ നടപടിക്കെതിരെ ജില്ല ബസ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി രവി ഉള്ള്യേരി ട്രാൻസ്പോർട്ട് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
മിന്നൽ പണിമുടക്ക് നടത്തില്ലെന്ന് ബസ് ജീവനക്കാർ 2013ൽ കോഴിക്കോട് ആർ.ടി.എ മുമ്പാകെ സത്യവാങ്മൂലം നൽകിയതും പരാതിയിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ, നടപടികൾ ഒന്നും ഉണ്ടായില്ല. ഇതേ തുടർന്ന് ഹരജിക്കാരൻ ലോകായുക്തയിൽ കേസ് ഫയൽ ചെയ്തു. ഇതേ തുടർന്ന് നടപടിയെടുക്കാൻ ലോകായുക്ത ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ ഇടപെടുകയും നടപടി ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് തനിക്ക് ഭീഷണിക്കത്തുകൾ ലഭിച്ചതായി രവി ഉള്ള്യേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.