ഉള്ള്യേരി: വീണാ വിജയനെ രക്ഷിക്കാൻ സി.പി.എം- ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.
ജനങ്ങളുടെ നികുതിപ്പണം സർക്കാർ ധൂർത്തിനായി വകമാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് ഉള്ള്യേരി പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.പി. കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. ജി.സി.സി കെ.എം.സി.സി ആംബുലൻസ് സമർപ്പണം പി.കെ.കെ. ബാവ നിർവഹിച്ചു. സമ്മേളന സപ്ലിമെന്റ് എം.കെ. രാഘവൻ എം.പി പ്രകാശനം ചെയ്തു. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എൻ.വി. ബഷീറിനുള്ള ഉപഹാരം എം.എ. റസാഖ് വിതരണം ചെയ്തു.
പി.കെ. ഹാഷിദ്, സാജിദ് നടുവണ്ണൂർ, സാജിദ് കൊറോത്ത്, കെ. അഹമ്മദ് കോയ, മിസ്ഹബ് കീഴരിയൂർ, സിറാജ് ചിറ്റേടത്ത്, റഹീം ഇടത്തിൽ, കെ.കെ. സുരേഷ്, നിസാർ ചേലേരി, അബു ഹാജി പാറക്കൽ, ബഷീർ നൊരവന, വി.വി. ഷാഹിർ, ഒ.സി. റഷീദ്, മുഹമ്മദ് പാറക്കൽ, നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയിൽ, പി.എം. സുബീർ, ഷാബിൽ ഇടത്തിൽ, അബു ഹാജി ഏക്കലുള്ളതിൽ, കെ.കെ. റഷീദ്, ഷമീർ പുതിയേടത്ത്, പി.കെ.ഐ. മുഹ് യുദ്ദീൻ, സുബൈർ ചിറക്കൽ, അൻവർ, സാജിദ് നാറാത്ത്, പി.എം. മുഹമ്മദലി, അബ്ദുല്ലക്കുട്ടി ഹാജി, ലബീബ് മുഹ്സിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.