ഉള്ള്യേരി: കൊയിലാണ്ടി -താമരശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ഓവുചാലുകൾക്ക് മുകളിൽ പാകിയ സ്ലാബുകൾ ജനത്തിന് അപകടക്കെണിയൊരുക്കിയിട്ടും ശ്വാശ്വത പരിഹാരം കാണാതെ അധികൃതർ. വിവിധയിടങ്ങളിൽ പാകിയ സ്ലാബുകളെ കുറിച്ച് വ്യാപക പരാതി ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തകർന്ന സ്ലാബുകളിൽ വീണ് കാൽനടക്കാർക്ക് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
കടകളിലേക്കും ഇടറോഡുകളിലേക്കും വാഹനങ്ങൾ കയറുമ്പോൾ സ്ലാബുകൾ പൊട്ടുന്നത് പതിവായതോടെ ഡ്രൈവർമാരും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. വേണ്ടത്ര അളവിൽ സിമന്റും കമ്പിയും ഇല്ലാത്തതിനാലാണ് സ്ലാബുകൾ പൊട്ടുന്നതെന്നാണ് പരാതി. പലയിടങ്ങളിലും സ്ലാബുകൾ ഇളകിപ്പോകുന്നുമുണ്ട്.
കടകളിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങൾ ഇങ്ങനെ അപകടത്തിൽ പെടുന്നതായും വാഹനത്തിനു കേടുപാടുകൾ സംഭവിക്കുന്നതായും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം ഒള്ളൂർ സ്റ്റോപ്പിന് സമീപത്തെ കെ.എസ്.ഇ.ബിയുടെ ചാർജിങ് സ്റ്റേഷന് മുന്നിലെ സ്ലാബ് പൊട്ടി വാഹനം അപകടത്തിൽപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.