ഉള്ള്യേരി: കണയങ്കോട് കുട്ടോത്ത് ക്ഷേത്രത്തിന് സമീപം തെരുവുനായുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അമ്പലമീത്തല്‍ രാമന്‍, പാറക്കുമീത്തല്‍ ലക്ഷ്മി, കുട്ടോത്ത് മീത്തല്‍ രവി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അമ്പലമീത്തല്‍ സ്‌നേഹ, വേട്ടുവച്ചേരി താഴ ശ്രീജ എന്നിവരെ കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്തു കഴിഞ്ഞ കുറെ ദിവസങ്ങളായി നായ്ക്കളുടെ ശല്യം വർധിച്ചതായി നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.