ഉള്ള്യേരി: അപൂർവ രോഗം ബാധിച്ച മുണ്ടോത്ത് കൈപ്രംകണ്ടി നൗഫലിെൻറ രണ്ടര വയസ്സുകാരനായ മകന് നബ്ഹാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാട് ഒരുമിക്കുന്നു. മൂന്നാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് (neuroblastoma - childhood Cancer) രോഗം സ്ഥിരീകരിച്ചത്. കിഡ്നിക്ക് സമീപം വളരുന്ന അര്‍ബുദം മജ്ജയിലേക്ക് കൂടി പടരുന്ന അവസ്ഥയിലാണ്. കോഴിക്കോട് -മുക്കം, എം.വി.ആര് കാന്‍സര്‍ കെയര്‍ ആശുപത്രിയില്‍ കീമോ ആരംഭിച്ചുകഴിഞ്ഞു. മജ്ജ മാറ്റിവെക്കലിനും അനുബന്ധ ചികിത്സകൾക്കുമായി 30 ലക്ഷം രൂപയോളം ചെലവുവരും. ഇത്രയും ഭീമമായ ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഈ സാഹചര്യത്തിലാണ് നാട്ടുകാർ മുൻകൈയെടുത്ത് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അജിത, വൈസ് പ്രസിഡൻറ് എൻ.എം. ബാലരാമൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു,
ഗ്രാമപഞ്ചായത്ത് മെംബർമാരായ വി.എം. സുധീഷ്, സുജാത നമ്പൂതിരി, കെ. ബീന എന്നിവർ കമ്മിറ്റിയുടെ രക്ഷാധികാരികളാണ്. മുസ്തഫ മജ്ലാന്‍ (ചെയര്മാന്), മുസ്തഫ കിനാവത്തില് (കണ്‍വീനര്‍- 9645052580), ബീരാന്‍കുട്ടി തച്ചമ്പത്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള്യേരി ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. Fedaral Bank Ulliyeri, AC No : 19020100117222, IFSC : FDRL0001902, Google Pay A/c No: 9645052580 (Musthafa Musthafa)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.