അപകടങ്ങൾ വർധിക്കുന്നു; ഉള്ളേരി ടൗണിൽ സംയുക്ത വാഹന പരിശോധന

കോഴിക്കോട്: സ്കൂൾ സമയത്ത് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെന്‍റും അത്തോളി പൊലീസും സംയുക്തമായി ഉള്ളേരി ടൗണിൽ പ്രത്യേക വാഹന പരിശോധന നടത്തി. പരിശോധനയിൽ നിയമ ലംഘനം നടത്തിയ 76 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 1,12,250 രൂപ പിഴ ഈടാക്കി. രജിസ്റ്റർ നമ്പർ മറച്ച് വെച്ച് രൂപമാറ്റം വരുത്തിയ മോട്ടോർ സൈക്കിൾ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു.

സർക്കിൾ ഇൻസ്പെക്ടർ പി.കെ. ജിതേഷ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എം.കെ. സുനിൽ, വി.കെ. സജിൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. എ.എം.വി.ഐമാരായ രാജീവ്, റിജേഷ് കൃഷ്ണൻ, മുനീർ, ഡിജു, ശിവദാസൻ, എസ്.ഐമാരായ പി.കെ. മുരളി, സി.പി.ഒമാരായ പി.ടി. രതീഷ്, എം. ഷൈജു, കെ.കെ. രജീഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Joint vehicle inspection in Ulleri town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.