ഉള്ള്യേരി: മാമ്പൊയിൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ മെഡിക്കൽ ഓഫിസറുടെ മുറിയിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം മുൻ പ്രസിഡൻറ് ഷമീർ നളന്ദക്കെതിരെ അത്തോളി പൊലീസ് കേസെടുത്തു.
ബുധനാഴ്ച പകൽ 11ന് ആശുപത്രിയിൽ േബ്ലാക്ക് തല യോഗം നടന്നുകൊണ്ടിരിക്കെ സഹപ്രവർത്തകർക്കിടയിൽവെച്ച് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് മെഡിക്കൽ ഓഫിസർ സിന്ധു പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ വ്യാഴാഴ്ച കരിദിനം ആചരിക്കുകയും ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തുകയും ചെയ്തു. ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തി, സനൂജ് സി. ദാസ്, ഡോ. കെ.പി. സിന്ധു, ഡോ. മാധവ് ശർമ, ബിനോയ് എന്നിവർ സംസാരിച്ചു. കുറ്റക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എന്നാൽ, വൃദ്ധരായ രോഗികളെ രക്തസമ്മർദം പരിശോധിക്കാൻ മണിക്കൂറുകളോളം വരിയിൽ നിർത്തുന്നത് ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഷമീർ നളന്ദ പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ കൃത്യവിലോപങ്ങൾക്കെതിരെ നിരന്തരമായി പ്രതികരിച്ചതിെൻറ പേരിലാണ് കള്ളക്കേസ് നൽകിയതെന്നും ശക്തമായി നേരിടുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.എം. വരുൺകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.