ഉള്ള്യേരി: പ്രതിപക്ഷം ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. എൽ.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം റാലി ഉള്ള്യേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും നടത്തേണ്ട എന്ന മനോനിലയിലാണ് പ്രതിപക്ഷം. എൽ.ഡി.എഫ് ഭരണത്തിൽ കേരളത്തിന്റെ മുഖച്ഛായ മാറുകയാണ്.
എഴുപതിനായിരം കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി. 625 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത വികസനം യാഥാർഥ്യമാക്കി. ഫെഡറലിസവും ജനാധിപത്യവും തകർക്കുന്ന ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തെ നേരിടാൻ കോൺഗ്രസിന് കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. മെഹബൂബ്, മുക്കം മുഹമ്മദ്, കെ. ലോഹ്യ, ഷമീർ പയ്യനങ്ങാടി, സലീം മടവൂർ, കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.