ഉള്ള്യേരി: നിരവധി കേസുകളിൽ പ്രതിയായ തെരുവത്ത്കടവ് വെള്ളാരം വെള്ളി റാഷിദിനെ (36) അത്തോളി പൊലീസ് പിടികൂടി. ഒരാഴ്ചയോളം പിന്തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി റെയിൽവേസ്റ്റേഷനു സമീപം വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നടുവണ്ണൂർ സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ചതിലും വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ചതുമടക്കം രണ്ടു കേസുകളാണ് കഴിഞ്ഞാഴ്ച അത്തോളി സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. മറ്റു പൊലീസ് സ്റ്റേഷനുകളിലും റാഷിദിനെതിരെ കേസുകളുണ്ട്. മോഷ്ടിച്ച ശേഷം തെരുവത്തുകടവിനു സമീപം രാമൻ പുഴയിൽ ഉപേക്ഷിച്ച സ്‌കൂട്ടർ പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെടുത്തു.
അത്തോളി സി.ഐ ജിതേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.കെ. മുരളി, സന്തോഷ്കുമാർ, എ.എസ്.ഐ ലാൽജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സിബു, രതീഷ് ചേനോളി, ഷിനിൽ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.