ഉള്ള്യേരി: വാഹനാപകട നഷ്ടപരിഹാരമായി ലഭിച്ച തുകയിൽനിന്ന് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കു സംഭാവന നൽകി ആമി പ്രേമജ്.
5000 രൂപയാണ് വിദ്യാർഥി സംഭാവന നൽകിയത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മമ്മയോടൊപ്പം റോഡിലൂടെ നടന്നുവരുന്നതിനിടെ ബൈക്ക് ഇടിച്ചിട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആമിയുടെ മുൻവരിയിലെ പല്ലുകൾ നഷ്ടപ്പെട്ടിരുന്നു.
ഈ ആഴ്ചയാണ് ആമി പ്രേമജിന് ഇൻഷുറൻസ് തുക അക്കൗണ്ടിലേക്ക് ലഭിക്കുന്നത്. ഇപ്പോൾ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ബാക്കി തുക കൃത്രിമപ്പല്ല് വെച്ചുപിടിപ്പിക്കാൻ ഉപയോഗിക്കുമെന്ന് ആമി പറഞ്ഞു. കുടുംബശ്രീ ഹോംഷോപ് പദ്ധതിയുടെ ജില്ലാ കോഓഡിനേറ്ററായ ഉള്ള്യേരി കന്നൂര് സ്വദേശി പ്രസാദ് കൈതക്കലിൻെറയും മഞ്ജുളയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.