ഉേള്ള്യരി: ആറ് പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് ആശ്വാസത്തിെൻറ തണൽ നിവർത്തി പിതാവിെൻറ പേരിൽ പണിത കെട്ടിടം സ്വാതന്ത്ര്യദിനത്തിൽ തുറന്നുകൊടുക്കുമ്പോൾ അതിനു പിറകിലെ ചാലകശക്തിയായി പ്രവർത്തിച്ച റിട്ട. എൻജിനീയർ കെ. കുഞ്ഞായൻ കോയ ഹാജിയുടെ മുഖത്ത് ആശ്വാസത്തിെൻറ പുഞ്ചിരി.
ഈസ്റ്റ് മുക്കിനു സമീപം സംസ്ഥാനപാതയിൽ ഭാര്യക്കായി വാങ്ങി നൽകിയ ലക്ഷങ്ങൾ വിലമതിക്കുന്ന 10 സെൻറ് സ്ഥലത്താണ് ഇദ്ദേഹം ഡയാലിസിസ് സെൻറർ നിർമിച്ചത്. കെട്ടിട നിർമാണത്തിന് 60 ലക്ഷത്തോളം രൂപയും ചെലവഴിച്ചു.
പി.ഡബ്ല്യു.ഡി റിട്ട. എൻജിനീയറായ കുഞ്ഞായൻ കോയ വർഷങ്ങളോളം ഉള്ള്യേരി മഹല്ല് പ്രസിഡൻറ്, ക്ഷേത്ര-മഹല്ല് കോഓഡിനേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അധ്യാപകനായിരുന്ന പിതാവ് ഇമ്പിച്ചി മമ്മു ഹാജിയുടെ പേരിലാണ് ഡയാലിസിസ് സെൻറർ നിർമിച്ചിരിക്കുന്നത്. ഉള്ള്യേരി, ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, അത്തോളി പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് ഇവിടെ സേവനം ലഭ്യമാകും.
ഒരേസമയം 10 പേർക്ക് ഡയാലിസിസ് നടത്താൻ സൗകര്യമുണ്ട്. രണ്ട് ഷിഫ്റ്റിലായണ് പ്രവർത്തനം. സെൻററിെൻറ ഒന്നാം നിലയിൽ ഭിന്നശേഷിക്കാർക്കായുള്ള ഫിസിയോതെറപ്പി യൂനിറ്റും അടുത്തുതന്നെ പ്രവർത്തനം തുടങ്ങും.
ഡയാലിസിസ് സെൻററിലേക്ക് ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ആവശ്യമുള്ളത്. വിവിധ സംഘടനകളും വ്യക്തികളും വാട്സ്ആപ് കൂട്ടായ്മകളും ഉപകരണങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്.
പ്രവർത്തനമാരംഭിച്ചാൽ പ്രതിമാസം മൂന്നു ലക്ഷത്തോളം രൂപ നടത്തിപ്പിനായി ചെലവ് വരും. ആഗസ്റ്റ് 15ന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡയാലിസിസ് പ്ലാൻറ് ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിക്കും. വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങൾ ഓൺലൈനായി നടക്കുന്ന ചടങ്ങിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.