ഉള്ള്യേരി: സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ടു പവൻ മാലയും ഫോണും കവർന്നു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഉള്ള്യേരി പഞ്ചായത്ത് ഓഫിസ് റോഡിന് സമീപത്തെ പ്രീതി ഗോൾഡ് ജ്വല്ലറിയിലാണ് സംഭവം. പ്രധാന റോഡിൽനിന്നും മാറിയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ സേട്ടു ആദിത്യ റാവുവിെൻറ കട.
ചെയിൻ മാറ്റിവാങ്ങാൻ എന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയെ തലക്കടിച്ച് തള്ളിയിട്ട ശേഷം മാലയുമായി രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തിെൻറ ഫോണും നഷ്ടപ്പെട്ടു. മോഷ്ടാവിെൻറ ഫോൺ കടയിൽ വീണുപോവുകയും ചെയ്തു. പരിക്കേറ്റ സേട്ടുവിനെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. എം. വേലായുധൻ, സി.എം. സന്തോഷ്, സി.കെ. മൊയ്തീൻ കോയ, വസന്തം വേലായുധൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.