ഉള്ള്യേരി: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ ഓഫിസ് ഉദ്ഘാടനചടങ്ങിൽ പങ്കെടുത്ത ലീഗ് നേതാവിനെതിരെ നടപടി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് പാറക്കൽ അബു ഹാജിയെയാണ് തൽസ്ഥാനത്തുനിന്ന് മാറ്റിയത്. ഉള്ള്യേരി 19ൽ തുടങ്ങിയ സേവാഭാരതി കാര്യാലയത്തിെൻറ ഉദ്ഘാടന ചടങ്ങിലെ ലീഗ് പഞ്ചായത്ത് പ്രസിഡൻറിെൻറ സാന്നിധ്യത്തെ ചൊല്ലി പാർട്ടി കീഴ്ഘടകങ്ങളിലും അണികൾക്കിടയിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർ.എസ്.എസ് നേതാവ് പി. ഗോപാലൻകുട്ടി എന്നിവർക്കൊപ്പമാണ് ഇദ്ദേഹം വേദി പങ്കിട്ടത്. വിവാദം ഉണ്ടായ സാഹചര്യത്തിൽ പഞ്ചായത്ത് കമ്മിറ്റി നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ലീഗ് മണ്ഡലം കമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ജില്ല കമ്മിറ്റി നിരീക്ഷകനായി എസ്.പി.കുഞ്ഞമ്മദ് പങ്കെടുത്തിരുന്നു. പ്രസിഡൻറിനെതിരെ ഉയർന്ന പരാതി അന്വേഷിക്കുന്നതിന് മണ്ഡലം ഭാരവാഹികളായ എം.കെ.പരീത്, സലാം കായണ്ണ എന്നിവരെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ അബു ഹാജിയെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കുകയും വൈസ് പ്രസിഡൻറ് കോയ നാറാത്തിനു ചുമതല നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.