എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ ജനവാസ മേഖലകളിൽ പന്നിശല്യം രൂക്ഷം. അർധരാത്രി വീട്ടുവളപ്പിലും കൃഷിസ്ഥലത്തും എത്തുന്ന പന്നിക്കൂട്ടം കണ്ണിൽ കാണുന്നതെല്ലാം കുത്തിമലർത്തുകയാണ്. ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ, കരുമല, ഇയ്യാട്, കപ്പുറം വള്ളിയോത്ത് പ്രദേശങ്ങളിലാണ് കാട്ടുപന്നിശല്യം കൂടിയിരിക്കുന്നത്. പന്നിക്കൂട്ടത്തെ പേടിച്ച് കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഇയ്യാട് കുയ്യൊടിയിൽ മനാഫിന്റെ നെല്യാറ്റിൽ വയലിലെ വാഴകൃഷിയാണ് പന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്.
50ഓളം വാഴകൾ പൂർണമായും നശിച്ചു. അതിരുകളിൽ വലകെട്ടി സംരക്ഷിച്ച കൃഷിയിടത്തിലാണ് വല പൊട്ടിച്ച് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. മരച്ചീനി, ചേന, ചേമ്പ്, തെങ്ങിൻതൈ തുടങ്ങിയവയും നശിപ്പിക്കാൻ തുടങ്ങിയതോടെ വൻ നഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്. പന്നിശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.