Representational Image

ര​ണ്ട് വാ​ഹ​നാ​പ​ക​ട കേ​സി​ൽ 76 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

വ​ട​ക​ര: ര​ണ്ട് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട കേ​സി​ൽ 76 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. വ​ട​ക​ര ജെ.​ടി റോ​ഡി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ച കേ​സി​ലും പാ​ല​യാ​ട് ന​ട​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കേ​സി​ലു​മാ​ണ് വി​ധി. വ​ട​ക​ര ജെ.​ടി റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൂ​വാ​ട​ൻ ഗേ​റ്റി​ൽ ഗ്രെ​യ്സ് വി​ല്ല​യി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് (42) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ൽ 66,51,000 രൂ​പ​യും പാ​ല​യാ​ട് ന​ട​യി​ൽ തെ​ക്ക​യി​ൽ ലി​ജി​ത്തി​ന് (23) കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കേ​സി​ൽ 9,91,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​ട​ക​ര എം.​എ.​സി.​ടി ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ൻ വി​ധി​ച്ചു. ര​ണ്ടു വി​ധി​യി​ലും ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും ന​ൽ​ക​ണം.

Tags:    
News Summary - 76 lakh compensation in two accident cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.