വടകര: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ അടക്കാതെ ജീവനക്കാർ ഓഫിസ് പൂട്ടി സ്ഥലം വിട്ടു. ശനിയാഴ്ചയാണ് ഓഫിസിലെ ജനലുകളുടെ വാതിലുകൾ
അടക്കാതെ ജീവനക്കാർ ഓഫിസ് പൂട്ടിപോയത്. ഞായറാഴ്ച ഓഫിസ് പ്രവൃത്തി ദിവസമായിരുന്നില്ല. മാർക്കറ്റ് റോഡിൽ നിന്നും നോക്കിയാൽ കാണുന്ന നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസിലെ ഒരു ജനൽപോലും അടച്ചിരുന്നില്ല.
ഞായറാഴ്ച പരിസരവാസികളും മറ്റുമാണ് ജനലുകൾ തുറന്നിട്ട നിലയിൽ കാണുന്നത്. രാത്രികാല പരിശോധനകളും മറ്റും ഉണ്ടെന്നും ആരെങ്കിലും ഓഫിസിൽ ഉണ്ടാകുമെന്നുമാണ് ജനങ്ങൾ ആദ്യം കരുതിയത്. എന്നാൽ, കെട്ടിടത്തിനുള്ളിൽ കയറി നോക്കിയപ്പോഴാണ് പുറമെ നിന്നും ഓഫിസ് പൂട്ടിയ നിലയിൽ കാണുന്നത്. മാസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത താലൂക്ക് ഓഫിസ് കെട്ടിടം തീ വെച്ച് നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇനിയും വിവാദം കെട്ടടങ്ങിയിട്ടില്ല. ചെറിയൊരു അശ്രദ്ധയാണ് അന്ന് വലിയൊരു തീപിടിത്തത്തിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.