വടകര: അഴിയൂർ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. മാഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള പുതിയ കെട്ടിടം മേയ് 16ന് രാവിലെ പത്തിന് രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ടിൽനിന്നും 98 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഭിന്നശേഷി സൗഹൃദമായി മൂന്നുനില കെട്ടിടം നിർമിച്ചത്.
1895ൽ ആരംഭിച്ച ഈ രജിസ്ട്രാർ ഓഫിസിന്റെ പരിധി അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകൾ പൂർണമായും ഏറാമല പഞ്ചായത്ത് ഭാഗികമായും ഉൾപ്പെടും. പഴയ കെട്ടിടം പൊളിച്ചുമാറ്റി 2019 സെപ്റ്റംബറിലാണ് പണി തുടങ്ങിയത്. കോവിഡിൽ പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. നിലവിൽ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘ രൂപവത്കരണ യോഗം അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അനുഷ ആനന്ദസദനം, പി. ശ്രീധരൻ, കെ.പി. പ്രമോദ്, പ്രദീപ് ചോമ്പാല, കെ.പി. രവീന്ദ്രൻ, മുബാസ് കല്ലേരി, വി.പി. പ്രകാശൻ, ശുഹൈബ് അഴിയൂർ, കെ.എ. സുരേന്ദ്രൻ, പി.പി. പ്രിജിത്കുമാർ, സാഹിർ പുനത്തിൽ, പി.കെ. പ്രീത, റീന രയരോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.