വടകര: വീടിനോടു ചേർന്ന് നിർമിക്കുന്ന കെട്ടിടം മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി യുവാവ് കിടപ്പ് സമരം തുടങ്ങി. ലോകനാർകാവിന് സമീപം കാവിൽ രാമൻ (വിജീഷ് ) ആണ് വീട്ടിന് സമീപം കിടപ്പ് സമരം തുടങ്ങിയത്.
നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ വിജീഷിന്റെ വീടിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടനിർമാണത്തിന് മണ്ണെടുത്തത് വീടിനും കിണറിനും ഭീഷണിയാണെന്നാണ് വിജീഷിന്റെ പരാതി.
ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോകനാർ കാവിലെ റോഡരികിൽ സമരം ആരംഭിച്ചതെന്ന് ലിനീഷ് പറയുന്നത്. ഇതുസംബന്ധിച്ച് റവന്യൂ, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതിയും നൽകിയിരുന്നു. 2013ലാണ് വീട്ടിനടുത്തുനിന്ന് മണ്ണ് നീക്കം ചെയ്തതെന്നും ഇത് സംബന്ധിച്ച് നഷ്ടപരിഹാരമായി പണം നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് കെട്ടിട നിർമാണം നടക്കുന്നതെന്നും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിർദേശത്തെ തുടർന്ന് വീടിന്റെ കിണറിന്റെ ഭാഗം കോൺക്രീറ്റ് ചെയ്ത് മതിൽ നിർമിക്കാൻ സമ്മതിച്ചിരുന്നുവെന്നും. എന്നാൽ, വീട്ടുകാർ സമ്മതിച്ചില്ലെന്നുമാണ് കെട്ടിട ഉടമയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.