വടകര: പിണറായി സർക്കാർ ഏഴു വർഷം ഭരിച്ചിട്ടും ഒരു യൂനിറ്റ് വൈദ്യുതി പോലും അധികമായി ഉൽപാദിപ്പിക്കാൻ കഴിയാതെ ചാർജ് വർധന ജനങ്ങളുടെമേൽ അടിച്ചേൽപിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി. വടകര, അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വടകര കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി വകുപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് കെ.എസ്.ഇ.ബിയെ വൻ നഷ്ടത്തിലേക്ക് എത്തിച്ചത്.
70 ശതമാനം വൈദ്യുതിയും സംസ്ഥാനം പുറത്തുനിന്ന് വാങ്ങുകയാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ. ഇ. നാരായണൻ നായർ, പി. അശോകൻ, വി.കെ. അനിൽകുമാർ, കെ.പി. കരുണൻ, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, കൂടാളി അശോകൻ, പി.ടി.കെ. നജ്മൽ, വി.കെ. പ്രേമൻ, പി. ബാബുരാജ്, സുബിൻ മടപ്പള്ളി, കരുണൻ കുനിയിൽ, പി.എസ്. രഞ്ജിത്ത് കുമാർ, രഞ്ജിത്ത് കണ്ണോത്ത്, ജലജ വിനോദ്, ഷഹനാസ് പുതുപ്പണം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.