വടകര: വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പിടിപെട്ട സാഹചര്യത്തില്‍ മണിയൂര്‍ എൻജിനീയറിങ് കോളജ് അടച്ചു. 33 വിദ്യാർഥികൾക്കാണ് ഇക്കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്കാണ് രോഗബാധ കൂടുതൽ. ഹോസ്റ്റല്‍ അടച്ചതോടെ വിദ്യാര്‍ഥികള്‍ വീടുകളിലേക്കു മടങ്ങി.
ബി.ടെക്, എം.സി.എ, ഡിപ്ലോമ ക്ലാസുകളെല്ലാം പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈനിലേക്കു മാറും. ക്ലാസ് സീരീസ് ടെസ്റ്റുകള്‍ മറ്റൊരറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെച്ചു. ഇക്കഴിഞ്ഞ 13ന് ഹോസ്റ്റലിലെ ഒമ്പതു പേര്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ചു പേര്‍ക്ക് പോസിറ്റിവായി. 130 വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 30ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇത്രയേറെ പേര്‍ക്ക് രോഗം പിടിപെട്ട സാഹചര്യത്തില്‍ എൻജിനീയറിങ് കോളജ് ക്ലസ്റ്ററായി മാറിയതിനാല്‍ രണ്ടാഴ്ചത്തേക്ക് കോളജ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി മണിയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേഷ് പറഞ്ഞു. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ഒ.എ. ജോസഫ് പറഞ്ഞു. ആദ്യമായാണ് മേഖലയിൽ ഇത്രയും പേർക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.