വടകര: ജില്ല ആശുപത്രിയിൽ പനിബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു. ദിനംപ്രതി 2500ഓളം പേരാണ് പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾക്ക് ജില്ല ആശുപത്രിയിൽ ചികിത്സ തേടുന്നത്. നേരത്തെ ആയിരത്തോളം പേരാണ് ഒ.പിയിൽ ചികിത്സക്കെത്തിയിരുന്നത്. ഒരാഴ്ചക്കിടെയാണ് പനിബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായത്.
പനിബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായതോടെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്. നഗരസഭക്കുകീഴിൽ കഴിഞ്ഞദിവസം മൂന്നുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ പനിക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ജില്ല ആശുപത്രിയിൽ തുടങ്ങിയിട്ടില്ല. പനി ക്ലിനിക്കുകൾ ആരംഭിച്ചാൽ രോഗികൾക്ക് ആശ്വാസമാവും.
മേഖലയിലെ പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്നും ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന പനിബാധിതരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ രോഗികളുടെ എണ്ണം ഇനിയും കൂടും. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.