വടകര: മത്സ്യബന്ധനത്തിനിടയിൽ ബോട്ടിന്റെ എൻജിൻ തകരാറിലായി കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളികളെയും ബോട്ടും തീരദേശ പൊലീസ് രക്ഷപ്പെടുത്തി. മാഹി സ്വദേശി ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ നാല് ഇതര സംസ്ഥാന തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. മുട്ടുങ്ങൽ കടൽതീരത്തുനിന്നും ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദൂരത്താണ് ശ്രീദുർഗ ബോട്ട് എൻജിൻ കേടുപാട് സംഭവിച്ച് കടലിൽ കുടുങ്ങിയത്. വടകര കോസ്റ്റൽ പൊലീസിൽ വിവരം ലഭിച്ചതോടെ സേനയുടെ ബോട്ടിൽ പൊലീസ് സംഘം സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ട ബോട്ട്, കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള 'അക്ഷയ' ബോട്ടിന്റെ സഹായത്തോടെ കെട്ടിവലിച്ച് ചോമ്പാല ഹാർബറിൽ എത്തിക്കുകയായിരുന്നു.
കോസ്റ്റൽ എ.എസ്.ഐ വി.വി. സജീവൻ, സിവിൽ പൊലീസ് ഓഫിസർ ജിജീഷ് ബാബു, കോസ്റ്റൽ വാർഡൻ അഖിൽ, സ്രാങ്ക് അരുൺ, എൻജിൻ ഡ്രൈവർ സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.